ഇരുമപ്രാമറ്റം MDCMS ഹൈസ്കൂളിലെ മെറിറ്റ്ഡേ ആഘോഷങ്ങൾക്ക് ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറ നേതൃത്വം നൽകി.



ഇരുമപ്രാമറ്റം: ഇരുമപ്രാമറ്റം MDCMS ഹൈസ്കൂളിൽ മെറിറ്റ്ഡേ ആഘോഷവും സ്കോളർഷിപ്പ് വിതരണവും അവാർഡ്ദാനവും ലയൺസ്ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ PTA പ്രസിഡന്റ് സാമുവൽ കെ ജെയുടെ അധ്യക്ഷതയിൽ കോർപ്പറേറ്റ് മാനേജർ ശ്രീമതി ജെസ്സി ജോസഫ് നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു മുഖ്യപ്രഭാഷണവും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. അരുവിത്തുറ ലയൺസ്ക്ലബ് മെമ്പറും ബ്രില്ലിന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം HODയുമായ പ്രൊഫ: റോയി തോമസ് കടപ്ലാക്കൽ അവാർഡ് ദാനവും സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനേഷ് കല്ലറക്കൽ, ലയൺ മെമ്പർമാരായ മനോജ്‌ ടി ബെഞ്ചമിൻ, ജോസഫ് ചാക്കോ, സ്കൂൾ HM ഇൻ ചാർജ് സൂസൻ വി ജോർജ്ജ്, MPTA പ്രസിഡന്റ് ഷീബാ സാജു, റബേക്കാ എം ഐ തുടങ്ങിയവർ പ്രസംഗിച്ചു.

കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും സമ്മാനങ്ങളും ലയൺസ് ക്ലബ്‌ അരുവിത്തുറയാണ് സ്പോൺസർ ചെയ്തത്.