കരിങ്കുന്നത്ത്മന്ത്രി വിണയുടെകോലം കത്തിച്ചു.



കരിങ്കുന്നം:
   കേരള കോൺഗ്രസ്സ് കരിങ്കുന്നം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മന്ത്രി വീണ ജോർജ്ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് കോലം കത്തിച്ചു. കരിങ്കുന്നം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷമാണ് Achievement രാജി ആവശ്യപ്പെട്ട് കോലം കത്തിച്ചത്.
   ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനും കോലം കത്തിക്കലിനും ശേഷം നടന്ന പ്രതിഷേധ യോഗം കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇൻചാർജ് ജോസ് കാവാലം അദ്ധ്യക്ഷത വഹിച്ച യോത്തിൽ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചു കരൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ തോമസ്, ബേബി പൊടിമറ്റം, ബേബി വരാപ്പുഴ , ട്രീസാ കാവാലം, ഷാന്റി പട്ടേരു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
    പ്രതിഷേധ മാർച്ചിനും കോലം കത്തിക്കലിനും ജൂഡ് ജെയിസൺ, സണ്ണി കുഴിപറമ്പിൽ, ഷാജി ഏലംന്താനം, ജെയ്സൺ താഴത്തേട്ട് , ജോബിൻ ചന്ദ്രപ്പള്ളിൽ, മത്തച്ചൻ കുഴിക്കാട്ട്, രാജു നാക്കോലിക്കര, ഫിലിപ്പ് ഇരട്ട ചിറയിൽ, ബിനോയി കൂവണ്ണിൽ, രാജു പുതിയകുന്നേൽ, ജോബിഷ് തങ്കച്ചൻ, നോബി തേവർ കുന്നേൽ, എബ്രഹാം പാറടിയിൽ, ഷിനു കാവനാൽ, വിൻസന്റ് പുരയ്ക്കൽ, ലാലിച്ച ൻ വരിക്കപ്ലാക്കൽ, മത്തച്ചൻ ചീങ്കല്ലേൽ , കുര്യാക്കോസ് നെല്ലിക്കുന്നൽ എന്നിവർ നേതൃത്വം നൽകി.