ബസ്സിനടിയിൽ വീണ യുവതിയെ രക്ഷിച്ച നാരായണൻ നമ്പൂതിരിക്ക് അഭിനന്ദന പ്രവാഹം

കൊല്ലപ്പള്ളി :നീങ്ങിതുടങ്ങിയ ബസ്സിനടിയിൽ വീണ യുവതിയെ സമയോചിതമായ നീക്കത്തിലൂടെ രക്ഷിച്ച നാരായണൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ ബിജു പുന്നത്താനം അനുമോദിച്ചു.കഴിഞ്ഞ ദിവസം കൊല്ലപ്പള്ളിയിൽ ബസിൽ കയറുന്നതിനിടെ വീണു പോയ വീട്ടമ്മയെ ബസിന്റെ പിൻചക്രം കയറുന്നതിനു മുൻപ് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് നാരായണൻ നമ്പൂതിരി കാലിൽ പിടിച്ചു വലിച്ചു നീക്കി രക്ഷപെടുത്തിയത്.