സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു . വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് നിർബന്ധം

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അധ്യയനാരംഭം. പൊതു വിദ്യാഭ്യാസ മേഖലയിലെ 13000 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികള്‍ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസ്സിൽ ചേര്‍ന്നിരിക്കുന്നത്. രണ്ടു വര്‍ഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. കഴക്കൂട്ടം ഗവേണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും . കൊവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം. ഡിജിറ്റല്‍/ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടര്‍ന്നുകൊണ്ട് തന്നെ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.