സെക്രട്ടറി ഷീജ പി .എസിന് ഉജ്ജ്വല യാത്രയയപ്പ് നൽകി തലപ്പലം ഗ്രാമ പഞ്ചായത്ത്

തലപ്പലം: 25 വർഷക്കാലത്തേ സ്തുത്യർഹ സേവനത്തിശേഷം സർവ്വീസിൽ നിന്ന് വിരമിച്ച ശ്രീമതി:ഷീജ പി.എസിന് തലപ്പലം ഗ്രാമ പഞ്ചായത്ത് വിപുലമായാ പരിപാടികളോടെയാണ് യാത്ര അയപ്പ് നൽകിയത്.

100 ശതമാനം സത്യസന്ധതയോടെ ജനങ്ങൾക്കാർക്കും യാതൊരുവിധ പരാതികളും ഇല്ലാതെ, സർവ്വീസിൽ ഉണ്ടായിരുന്നത്രയും കാലം സൗമ്യതയുടെയും എളിമയും മുഖമുദ്രയാക്കിയ ശ്രീമതി: ഷീജ പി എസ്, തന്നലാവും വിധം എതു സമയവും ജനങ്ങൾക്ക് ഉപകാരികൂടിയായിരുന്നു കാര്യക്ഷമതയോടെയും ദീർഘവീക്ഷണത്തോടും കൂടിയുള്ള സെക്രട്ടറി ശ്രീമതി: ഷീജയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിന് ഏറെ പ്രയോജനകരമായിരുന്നു എന്നും ഇക്കുറി പഞ്ചായത്ത് പദ്ധതി തുക നൂറുശതമാനം വിനിയോഗിക്കാൻ സാധിച്ചതിൽ സെക്രട്ടറിയുടെ പങ്ക് നിർണ്ണയകമായിരുന്നു എന്നും യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: അനുപമ വിശ്വനാഥ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി:അനുപമ വിശ്വനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാത്രയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് കൊച്ചുറാണി ജയ്സൺ, സ്റ്റാന്റിങ്ങ് കമ്മിറ്റ ചെയർപെഴ്സൺ എൽസമ്മ തോമസ്, നിഷഷൈബി, ബിജു കെ.കെ മെമ്പർമാർ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ ,വില്ലേജ് ഓഫീസർ, വിവിധ ബാങ്ക് ജീവനക്കാർ, CDട ചെയർപേഴ്സൺ പെർഫോമൻസ് ഓഫീസ് വിഭാഗം സീനിയർ സൂപ്രഡ് സി.ആർ.പ്രസാദും ജീവനക്കാരും പഞ്ചയത്ത്തല ജീവനക്കാർ എന്നിവർ പങ്കെടുത്ത യോഗം സെക്രട്ടറി ശ്രീമതി ഷീജ പി എ സി ന് റിട്ടയർമെന്റ് ജീവിതം ഐശ്വര്യം നിറഞ്ഞതും ആസ്വദന കരവുമായി തീരട്ടേ എന്ന് ആംശസിച്ചു

1997 ജൂലൈ 31 ന് ജയിൽ വാർഡനായി സർക്കാർ ജോലിയിൽ പ്രവേശിച്ച ശ്രീമതി:ഷീജ പി.എസ് തിരുവനന്തപുരം, നെയ്യാറ്റിൻകര, എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു,പിന്നീട്1997 ഡിസംബർ 11 ന് എൽ .ഡി ക്ലർക്കായി ആലപ്പുഴ ജില്ലയിലെ പുലയൂർ ഗ്രാമപഞ്ചായത്തിലും2001 ജൂൺ 6 മുതൽ യു.ഡി ക്ലർക്കായി ആലപ്പുഴ ജില്ല തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് ,
2001 ആഗസ്റ്റ് 13 മുതൽ തിരുവനന്തപുരം ജില്ല പൂവർ ഗ്രാമപഞ്ചായത്തിലും2006 ഫെബ്രുവരി 1 മുതൽ തിരുവനന്തപുരം ജില്ല കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലും വർക്ക് ചെയ്തു.2013 സെപ്റ്റംബർ 4 മുതൽ അസിസ്റ്റന്റ് സെക്രട്ടറിയായി ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലും2014 ജൂലൈ 4 മുതൽ ആലപ്പുഴ ജില്ലയിലെ പുലിയൂർ ഗ്രാമപഞ്ചയത്തിലും2017 ജനുവരി 3മുതൽ തിരുവനന്തപുരം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലും സേവനമനുഷ്ടിച്ച ശേഷമാണ്2019 ജൂലൈ 12 മുതൽ തലപ്പലം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയായി ചാർജെടുത്തത്.പിന്നീട് തുടർച്ചയായ 3 വർഷ കാലത്തോളം അദ്ദേഹം തലപ്പത്ത് തന്നെ ജോലി ചെയ്ത ശേഷമാണ് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.

Leave a Reply