ക്ലീൻ പമ്പ ആക്ഷൻ പ്ലാൻ ഉടൻ വേണം: കേരള കോൺഗ്രസ്
തലവടി : പമ്പാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ക്ലീൻ പമ്പ ആക്ഷൻ പ്ലാൻ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി യോഗം സർക്കാരിനോട് ആവിശ്യപ്പെട്ടു. യോഗം പാർട്ടി ജില്ല പ്രസിഡൻ്റ് ജേക്കബ് ഏബ്രഹാം ഉത്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് പനവേലി പ്രവർത്തന ഫണ്ടും അംഗത്വ ഫോറവും പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് സണ്ണി തോമസ് കളത്തിലിനു കൈമാറി.
പാർട്ടി ഉന്നതാധികാര സമതി അംഗങ്ങളായ റോയി ഊരാംവേലി, ജോസ് കോയിപ്പള്ളി, ജോസ് കാവനാടൻ, ബിജു ചെറുകാട്, ബാബു പാറക്കാടൻ, പി സി ജോസഫ്, സി ടി തോമസ്, സുജ ട്രീസ, ജോസഫ് കുഞ്ഞ് എട്ടിൽ, സണ്ണി കൽക്കിശേരി തുടങ്ങിയവർ പ്രസംഗിച്ചു.
