എൽ ഡി എഫ് സർക്കാർ സാധരണക്കാരെ വില കയറ്റത്തിലുടെ വേട്ടയാടുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: സൗജന്യ കിറ്റ് നൽകി ജനങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്ന കേരളം ഭരിക്കുന്ന രണ്ടാം പിണറായി സർക്കാർ അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലൂടെ കേരളത്തിലെ ജനങ്ങളെ വേട്ടയാടുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു.
വിലക്കയറ്റവും , കാർഷിക വിളകളുടെ വില തകർച്ചയും , സ്വപ്നയുടെ ആരോപണങ്ങളും മൂടിവയ്ക്കാൻ സിപിഎം നിരന്തര വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും സജി അഭിപ്രായപ്പെടു.
നാഷണൽ ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റ്റി. ജോസഫ് മുഖ്യ പ്രസംഗം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, കിസാൻ ജനതാ സംസ്ഥാന സെക്രട്ടറി ടോമി തുരുത്തുമാലിൽ, യുവജനതാ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ് ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.