പാലാ നിയോജകമണ്ഡലത്തിൽ 18 റോഡുകളുടെ  നവീകരണത്തിന് 3.28 കോടി രൂപ  അനുവദിച്ചു

പാലാ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ്  മേലുകാവ് ഈരാറ്റുപേട്ട, പാലാ സെക്ഷനുകളിലെ 18 റോഡുകളിലെ 58.825 കിലോമീറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി 3.28 കോടി രൂപ അനുവദിച്ചതായി മാണി.സി കാപ്പന്‍ എം.എല്‍.എ അറിയിച്ചു.റണ്ണിംഗ് കോണ്‍ട്രാക്റ്റില്‍ ക്ലസ്റ്റര്‍ 1 സോണ്‍ 1 ലും 2 ലും ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 

നീലൂര്‍ മറ്റത്തിപ്പാറ റോഡ്, കണ്ടത്തിമാവ് അഴികണ്ണി കുരിശുങ്കല്‍ റോഡ്, മാനത്തൂര്‍ നെല്ലിയാനിക്കുന്ന് (വെട്ടിയാല്‍) റോഡ്, പ്രവിത്താനം മങ്കര മാര്‍ക്കറ്റ് കൊല്ലപ്പള്ളി റോഡ്, എള്ളുപുറം നീലൂര്‍ റോഡ്, നെല്ലാപ്പാറ മുക്തിയാര്‍കാവ് വെള്ളംനീക്കിപ്പാറ റോഡ്, കോണിപ്പാട് മങ്കൊമ്പ് റോഡ്, പൈകടപ്പീടിക കുറുമണ്ണ് റോഡ്, തീക്കോയി തലനാട് മൂന്നിലവ് റോഡ്, പള്ളിവാതില്‍ മരവിക്കല്ല് വെള്ളം നീക്കിപ്പാറ റോഡ്, അമ്പാറ മങ്കൊമ്പ് റോഡ്, വാകക്കാട് തഴയ്ക്കവയല്‍ കഴത്തുക്കടവ് ഞണ്ടുകല്ല് റോഡ്, കടുവാമുഴി ഓലായം തെള്ളിയാമറ്റം റോഡ്,   

മേലമ്പാറ കലേക്കണ്ടം റോഡ്, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ചക്കാമ്പുഴ റോഡ്, മുറിഞ്ഞാറ നെല്ലാനിക്കാട്ടുപാറ പരുവനാടി റോഡ്, ചീങ്കല്ല് പങ്കപ്പാട് റോഡ്, മുത്തോലി കൊങ്ങാണ്ടൂര്‍ റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡുകളിലെ അറ്റകുറ്റപ്പണികള്‍ അവശ്യമായ ഭാഗങ്ങളായിരിക്കും നവീകരിക്കുന്നതെന്നും അറിയിപ്പില്‍ പറഞ്ഞു.