വയോജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

കുട്ടിക്കാനം : കുട്ടിക്കാനം മരിയൻ കോളേജിലെ
മൂന്നാം വർഷ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ
വയോജനങ്ങൾക്കായി ഗവണ്മെന്റ ആവിഷ്കരിച്ചിരിക്കുന്ന
വിവിധ പദ്ധതികളെ കുറിച്ചും, ഈ പദ്ധതികളുടെ പ്രയോജനം
ലഭ്യമാക്കുന്നതിനായി ഏതൊക്കെ രീതിയിൽ മുന്നോട്ട് പോകണമെന്നതിനെ കുറിച്ചുള്ള വിശദിക്കരണവും
ബോധവൽക്കരണ ക്ലാസ്സിൽ നടത്തി.കട്ടപ്പന പാറക്കടവ് അംഗൻവാടിയിൽ
വെച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ 60 വയസിന് മുകളിലുള്ള ധാരാളം വയോജനങ്ങൾ
പങ്കെടുത്തു. എസ്.രോഹിത് കൃഷ്ണ,

മുഹമ്മദ്‌ അസ്‌ലം, നോബിൾ മാത്യു, ലിയ സൂസൻ മോൻസി.
എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിയത്.