കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര മരണമടഞ്ഞു

കേരളാ കോൺഗ്രസ് (എം) പാർട്ടി ആഫീസിലെ സംഘർഷത്തെ തുടർന്ന് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ആയിരുന്ന കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കല്ലുപുര (76) മരണമടഞ്ഞു.
ഈ മാസം ഏഴാം തീയതിയാണ് ജോയി കല്ലുപുരയെ അബോധാവസ്ഥയിൽ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.കേരളാ കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ആഫീസിൽ വച്ചുണ്ടായ സംഘർഷത്തെ തുടർന്നാണ് ജോയി കല്ലുപുര പാർട്ടി ആഫീസിൽ കുഴഞ്ഞു വീണത്. ,1980 മുതൽ 2000 വരെ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മെമ്പർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.,പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു