പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റേയും സംഘടനയുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റേയും അടക്കം 33 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. 33 അക്കൗണ്ടുകളിലായി 68 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടായിരുന്നത് കണ്ടുകെട്ടിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിലായി 59,12,051 രൂപയാണ് ഉണ്ടായിരുന്നത്. റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളിലായി 9,50,030 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2006ല്‍ കേരളത്തിലാണ് രൂപീകരിക്കപ്പെട്ടത്.