പരിശുദ്ധ കന്യാമറിയത്തിന് ജപമാല പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ട് മെയ്മാസ വണക്കം സമാപിച്ചു

കത്തോലിക്കാ വിശ്വാസികളുടെ ജപമാലപ്രാർത്ഥനയുടെ ദിവസങ്ങളാണ് മെയ് മാസത്തിൽ ആചരിക്കുന്ന മെയ്മാസവണക്കം . പരിശുദ്ധ കന്യാമാതാവിനോടുള്ള വണക്കമാസപ്രാര്‍ത്ഥനകളുടെ തുടർച്ചയായ 31 ദിനങ്ങള്‍ വിശ്വാസികൾ ഭക്തിപൂർവ്വം ആചരിക്കുന്നു. മെയ് ഒന്നു മുതല്‍ ആരംഭിക്കുന്ന മെയ്മാസ വണക്കം കേരള കത്തോലിക്കാ കുടുംബങ്ങളുടെ മുഖമുദ്രയാണ് . തങ്ങളുടെ പ്രശ്നങ്ങളും, പ്രയാസങ്ങളും ദുഖങ്ങളും പ്രത്യേക നിയോഗാര്‍ത്ഥം മാതാവിന്റെ മാധ്യസ്ഥതയില്‍ സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്ന രീതി പതിറ്റാണ്ടുകളായി വിശ്വാസികൾ തുടരുന്നു.

പാലാ രൂപതയിൽ നീലൂർ ഇടവകയുടെ കീഴിലുള്ള കണ്ടത്തിമാവ് കുരിശുപള്ളിയിൽ എല്ലാ വർഷവും മെയ്മാസത്തിൽ പ്രദേശവാസികൾ മുടങ്ങാതെ മാതാവിനോടുള്ള ഭക്തി തീഷ്ണതയിൽ മെയ്മാസ വണക്കം നടത്തിവരുന്നു. മെയ് 31ന് കണ്ടത്തിമാവ് കുരിശുപള്ളിയിൽ വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് അസിസ്റ്റന്റ് വികാരി ഫാ ജോർജ് പോളച്ചിറകുന്നുമ്പുറം , ലദീഞ്ഞും ജപമാല സമർപ്പണവും അർപ്പിച്ചു. പ്രദേശത്തെ ആബാലവൃദ്ധം വിശ്വാസികളും സമാപന ദിവസത്തിൽ കുരിശുപള്ളിയിൽ ഒത്തുകൂടി പരസ്പരം സന്തോഷം പങ്കുവച്ചു . തുടർന്ന് വിശ്വാസികൾ ഭക്തിപൂർവ്വം നേർച്ചപായസം സ്വീകരിച്ച് ഒരു മാസം നീണ്ട മെയ്മാസ വണക്ക പ്രാർത്ഥനകൾക്ക് സമാപനം കുറിച്ചു .

Leave a Reply