ആലപ്പുഴയിൽ പോലീസ് 23 പേരെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ നിരവധി പോപുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ നടന്ന പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തില്‍ ആര്‍എസ്എസിനെതിരേ ബാലന്‍ നടത്തിയ മുദ്രാവാക്യത്തിന്റെ പേരില്‍ സംഘാടകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസത്തെയും നടപടി. പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply