ചലച്ചിത്രം പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; മത്സരത്തിന് മുൻനിര താരങ്ങളും

52-ാമത് സംസ്ഥാന  ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. 2021ൽ തിയേറ്ററിലും ഒടിടിയിലുമായി റിലീസ് ചെയ്ത ചിത്രങ്ങളാണ് മത്സരത്തിനെത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ആണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളും പുതുമുഖങ്ങളും ഇത്തവണത്തെ അവാർഡിനായി അണിനിരക്കുന്നു. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട് എന്നിവരുടെ ചിത്രങ്ങളും മത്സരത്തിന് എത്തിയിട്ടുണ്ട്. 2 പ്രാഥമിക ജൂറികൾ ചിത്രം കണ്ടതിനു ശേഷം 45 മികച്ച ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply