ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കണം. വി ജെ ലാലി

സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ആവശ്യപ്പെട്ടു. പി. റ്റി.എ. യുടെയും ഹെഡ്മാസ്റ്റർമാരുടെയും തലയിൽ കെട്ടിവയ്ക്കാതെ പണം മുഴുവനായും ഗവണ്മെന്റ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് പറാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പാoനോപകരണ വിതരണവും വിദ്യാഭാസ സമ്മേളനവും ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പി റ്റി എ സെക്രട്ടറിക്ക് ബുക്കുകൾ കൈമാറി.ജെയ്‌സൺ തൈപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം മുഖ്യപ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിനു മൂലയിൽ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാനുമായ ജസ്റ്റിൻ പാലത്തിങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് കൊച്ചുപറമ്പിൽ, റോയ് ജോസ്, ആന്റോച്ചൻ കൊച്ചുപറമ്പിൽ, തോമസ് പി റ്റി., ബിജു സേവിയർ, തോമസ് ജോബ് എന്നിവർ പ്രസംഗിച്ചു.