തെരുവുനായ ആക്രമണം തടയാൻ നടപടിവേണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സംസ്ഥാനത്ത് ഉടനീളവും പ്രത്യേഗിച്ച് കോട്ടയം ജില്ലയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണം തടയാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.

പഞ്ചായത്തുകൾക്കാണ് സംരക്ഷണ ചുമതല എന്ന് പറഞ്ഞ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പുറംതിരിഞ്ഞ് നിൽക്കാതെ തെരുവുനായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ജനവാസ മേഘലയിൽ നിന്നും ഒഴിവാക്കാൻ അടിയന്തിര നടപടി സ്വികരിക്കണം.

വീട്ടിൽ വളർത്തുന്ന നായ്ക്കളെ തെരുവുനായ ആക്രമിക്കുന്നതിനാൽ വീട്ടുകാർക്ക് പേവിഷബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഈ സഹചര്യത്തിൽ കേരളാ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ 26/08/2022 വെള്ളിയാഴ്ച്ച കോട്ടയം കളക്ട്രേറ്റ് പടിക്കൽ വളർത്തുനായ്ക്കളുമായി ധർണനടത്തുമെന്നും സജി അറിയിച്ചു.