കോ​ട്ട​യ​ത്ത് എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് യു​വാ​വ് ക​ഞ്ചാ​വ് വി​ഴു​ങ്ങി

കോട്ടയം: സംക്രാന്തിയിൽ എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി. ഇയാളെ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു.ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയതോടെ കൈയില്‍ കരുതിയിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു. ഇത് തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസ്സം അടക്കമുള്ള ലക്ഷണങ്ങള്‍ കാണിച്ചതോടെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തു.

ഇ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് വേ​റെ ക​ഞ്ചാ​വ് പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ ലി​ജി​മോ​ന്‍ മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.