വളർത്തു നായ്ക്കളുമായി യൂത്ത് ഫ്രണ്ട് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും
കോട്ടയം: സംസ്ഥാനത്ത് ഉടനീളവും പ്രത്യേഗിച്ച് കോട്ടയം ജില്ലയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണം തടയാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ 26/08/2022 വെള്ളിയാഴ്ച്ച 11 AM ന് കോട്ടയം കളക്ടറേറ്റിന് മുന്നിൽ പ്രധിഷേധ ധർണ നടത്തും.
മനുഷ്യരെയും ,വീട്ടിൽ വളർത്തുന്ന നായ്ക്കളെയും , തെരുവുനായ്ക്കൾ ആക്രമിക്കുന്ന സാഹചര്യത്തിൽ വളർത്ത് നായ്ക്കൾക്കും പേവിഷബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഈ സഹചര്യത്തിൽ വളർത്തുനായ്ക്കളുമായി ധർണ നടത്തും.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിക്കും.
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്യും.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല മുഖ്യ പ്രസംഗം നടത്തും.
യുത്ത് ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി അഭിലാഷ് കൊച്ചു പറമ്പിൽ അറിയിച്ചു.