ആകാശപാതയില്‍ രാഷ്ട്രീയമില്ല: തിരുവഞ്ചൂര്‍
കോട്ടയം: പാതി വഴിയില്‍ നിര്‍മാണം നിലച്ച നഗരത്തിലെ ആകാശപാത പദ്ധതിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ഇതൊരു എല്‍ഡിഎഫ്,യുഡിഎഫ് തര്‍ക്കമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.
പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി വാസവനും ആന്റണി രാജുവും പദ്ധതിക്ക് അനുകൂലമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.