നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസപകടം; ഒരാള്‍ മരിച്ചു
ഇടുക്കി: നേര്യമംഗലം ചാക്കോച്ചിവളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവാണ് മരിച്ചത്.
പരിക്കേറ്റ പത്താംമൈല്‍ സ്വദേശി അസീസിന്റെ നില ഗുരുതരമാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേയ്ക്ക് മാറ്റി.
അടിമാലിയില്‍ നിന്ന് നേര്യമംഗലത്തേക്ക് സഞ്ചരിക്കുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.