ആത്മഹത്യാശ്രമം; തൊടുപുഴ അൽഅസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി.

തൊടുപുഴ :അൽഅസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി. തൃശൂർ സ്വദേശിനിയായ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി ആണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്.
ആത്മഹത്യാശ്രമം എന്നാണ് സംശയം. സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കോളജ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഹോസ്റ്റൽ വാര്ഡന് വിളിച്ചു സംസാരിച്ചതിന് ശേഷം വിദ്യാർത്ഥിനി വീട്ടിലേക്കു വിളിച്ചു സംസാരിച്ചുകൊണ്ടു മുറിയിൽ നിന്നിറങ്ങിപ്പോയി എന്നാണ് സഹപാടികൾ പറഞ്ഞത്,പിന്നെ താഴെ വീണു കിടക്കുന്നതാണ് കണ്ടത് ,തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൊടുപുഴയിലെ പ്രമുഖ ഹോസ്പിറ്റലിൽ ആണ് പ്രവേശിപ്പിച്ചിട്ടുള്ളത് .പോലീസ് സഹപാടികളുടെ മൊഴി രേഹപ്പെടുത്തി അനേഷണം ആരംഭിച്ചു .