മധുവിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഗവർണറുടെ ഓണക്കോടി
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയ്ക്കും സഹോദരി സരസുവിനും ഓണക്കോടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തിയ ഗവർണറെ നിറകണ്ണുകളോടെയാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരങ്ങളായ സരസുവും ചന്ദ്രികയും സ്വീകരിച്ചത്. ഭയത്തോടെയാണ് വീട്ടിൽ താമസിക്കുന്നതെന്നു മല്ലി ഗവർണറോടു പറഞ്ഞു. പ്രതികളുടെ ഭീഷണിയുണ്ട്. ആരെങ്കിലും ഉപദ്രവിക്കാനെത്തിയാൽ ഫോൺ വിളിച്ചു പൊലീസിനെ അറിയിക്കാൻ പോലും മാർഗമില്ല. വീട്ടിലും പരിസരത്തും റേഞ്ച് ഇല്ലെന്നും കുടുംബാംഗങ്ങൾ ഗവർണറോട് പറഞ്ഞു.