ഏ​റ്റൂ​മാ​നൂ​രി​ല്‍ ഏ​ഴു​പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ

ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്.

സെ​പ്റ്റം​ബ​ര്‍ 28ന് ​ഏ​റ്റൂ​മാ​നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ച്ച് ഏ​ഴു​പേ​രെ നാ​യ ക​ടി​ച്ചി​രു​ന്നു. അ​ന്നു ത​ന്നെ നാ​യ​യെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് ച​ത്തു.

ശേ​ഷം ന​ട​ത്തി​യ പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​ലാ​ണ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​രു​ന്നു.