ഹൈദരാബാദില്‍ ലഷ്കർ ഇ തൊയ്ബ പ്രവര്‍ത്തകര്‍ പിടിയില്‍
ഭീകരബന്ധം സംശയിച്ച് നടത്തിയ റെയ്ഡില്‍ ഹൈദരാബാദിൽ നിന്നും പിടികൂടിയത് നാല് ഗ്രനേഡുകള്‍. ഹൈദരാബാദിലെ ലഷ്കര്‍ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അബ്ദുള്‍ സഹെദ്,മുഹമ്മദ് സമീഉദ്ദീന്,മാസ് ഹസന് ഫാറൂഖ് എന്നിവരില്‍ നിന്നാണ് ഗ്രനേഡുകള്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മൂന്നുപേരുടെ വീടുകളില്‍ നിന്നും ഗ്രനേഡുകള്‍ പിടിച്ചെടുത്തത്. പാകിസ്താൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണ് പിടിച്ചെടുത്ത ഗ്രനേഡുകളെന്നും ഇവയിൽ മെയ്ഡ്-ഇൻ-ചൈന ചൈന അടയാളമുണ്ടെന്നും തെലങ്കാന പൊലീസിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.