ഡ്രൈവർമാർ ജാഗ്രതൈ ആൽകോ സ്കാൻ വാൻ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു തുടങ്ങി

മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താൻകഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആൽകോ സ്കാൻ വാൻ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുതുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക.ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും.ആളിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകൾ ഉപയോഗിക്കാൻ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനിൽ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായിൽ കടത്തി ഉമിനീർ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. പൂർണമായും
ലഹരിമരുന്നുപയോഗം കണ്ടെത്താൻ നിലവിലുള്ള പരിമിതികൾ മറികടക്കുന്നതാണ് പുതിയസംവിധാനം.