കോട്ടയത്ത് മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‍പെൻഡ് ചെയ്തു

കോട്ടയം: മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‍പെൻഡ് ചെയ്തു. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബിനാണ് സസ്‍പെൻഷൻ. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്. വണ്ടി നിർത്തി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാങ്ങ വാഹനത്തിൽ കയറ്റുകയായിരുന്നു. മോഷ്ടിച്ച പത്ത് കിലോ മാങ്ങ വാഹനത്തിന്റെ സീറ്റിനടിയിലേക്ക് എടുത്ത് വെക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്നതിനാൽ ആദ്യം പ്രതിയെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, വാഹനത്തിന്റെ നമ്പറാണ് കള്ളനായ പൊലീസുകാരനെ കെണിയിലാക്കിയത്