കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. ഈ മാസം 17 നാണ് വോട്ടെടുപ്പ്.

ഗു​ജ​റാ​ത്തി​ലും, മും​ബൈ​യി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെക്ക് ​വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് പി​സി​സി​ക​ൾ ഒ​രു​ക്കി​യ​ത്. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് നേ​താ​ക്ക​ൾ പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ ത​രൂ​ർ വി​ഭാ​ഗം ഹൈ​ക്ക​മാ​ൻ​ഡി​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഖാ​ർ​ഗെ ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലും, വി​ജ​യ​വാ​ഡ​യി​ലും പ്ര​ചാ​ര​ണം ന​ട​ത്തും. ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണം.