സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ: സർക്കാർ മുന്നോട്ട്
ഏറെ വിവാദം സൃഷ്ടിച്ച സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുമെന്ന വ്യക്തമായ സൂചന നൽകി കേരള സർക്കാർ.
സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ട സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ ഓഫീസ് ജീവനക്കാരും അടക്കമുള്ളവരുടെ കാലാവധി ഒരു വർഷത്തേക്കു നീട്ടി റവന്യു വകുപ്പ് ഉത്തരവിറക്കി.
ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ ഓഫീസുകളിലെ ജീവനക്കാർക്ക് തുടർച്ചാനുമതി നൽകി ഉത്തരവിറക്കിയത്.