കടനാട്‌ പഞ്ചായത്തിൽ പ്രതിപക്ഷ മെമ്പർ മാരോടുള്ള രാഷ്ട്രീയ പകപോക്കലിനെതിരെ യു.ഡി.എഫ്. ഐങ്കൊമ്പ് വാർഡുകമ്മറ്റി പ്രതിഷേധിച്ചു

ഐങ്കൊമ്പ്: കടനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രതിപക്ഷ മെമ്പർ മാരോടുള്ള രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി വാർഡുകളിലേക്കുള്ള വികസന ഫണ്ടുകൾ ഒഴിവാക്കി സ്വന്തം വാർഡുകളിലേയ്ക്ക് മാത്രമായി വിനിയോഗിക്കാനും, റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള ഒരു കോടി രൂപാ വിഭജിക്കുന്നതിനുള്ള ചർച്ചകളിൽ നിന്നും പ്രതിപക്ഷത്തെ പൂർണമായും ഒഴിവാക്കിയ നടപടിയിൽ യു.ഡി.എഫ്. ഐങ്കൊമ്പ് വാർഡുകമ്മറ്റി പ്രതിഷേധിച്ചു.വാർഡ് പ്രസിഡൻ്റ് റോബിൻ ഇടക്കര പുത്തൻപുരയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെoബർ സിബി ചക്കാലയ്ക്കൽ ,അപ്പച്ചൻ മൈലയ്ക്കൽ, ബിന്നി ചോക്കാട്ട്, ലിസി സണ്ണി, സണ്ണി കൈതയ്ക്കൽ, രാജൻ കുളങ്ങര, റോയി പടിഞ്ഞാ റയിൽ, സണ്ണി കുന്നും പുറം, അഖിൽ കരിമരുതുചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply