ശാപമോക്ഷം കാത്തു കണ്ടത്തിമാവ് ബസ് കാത്തിരുപ്പു കേന്ദ്രം


പാലാ കടനാട് പഞ്ചായത്ത്,കണ്ടത്തി മാവ് വാർഡിൽ തിരക്കേറിയ നാലു റോഡുകൾ സംഗമിക്കുന്ന കവലയിൽ പഞ്ചായത്തിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും അവഗണനയിൽ ബസ് കാത്തിരുപ്പു കേന്ദ്രം .കുട്ടികളും മുതിർന്നവരുമെല്ലാം ഉപയോഗിക്കുന്ന ഈ ബസ് കാത്തിരുപ്പു കേന്ദ്രം സമയത്തു അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ അപകടാവസ്ഥയിലാവുകയാണ് .മുന്നിലുള്ള സ്ളാബ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അവിടെ വീണു പലർക്കും അപകടങ്ങൾ ഉണ്ടായിട്ടും ,ഗ്രാമ സഭയിൽ നാട്ടുകാർ വിഷയം ഉന്നയിച്ചിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാതെ വൃത്തിഹീനമായി അപകടാവസ്ഥയിലാവുകയാണ് ഈ വെയിറ്റിംഗ് ഷെട് ,എന്നാൽ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു ഇവിടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിൽ കുറവില്ല എന്നതാണ് വസ്തുത ,നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയ തെന്നി വീണ് അപകടമുണ്ടാവാൻ സത്യതയുള്ള സ്ളാബ് മാറുകയും അതോടൊപ്പം അറ്റകുറ്റപണികൾ ചെയ്തു ബസ് കാത്തിരുപ്പു കേന്ദ്രം വൃത്തിയാക്കുകയും ചെയ്യണമെന്നാണ് കണ്ടത്തിമാവ് പൗരസമിതിയുടെ ആവശ്യം ,അധികാരികൾ ശ്രദ്ധിക്കാത്ത പക്ഷം പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് പൗരസമിതി നേതാക്കൾ പറഞ്ഞു.