ചെറുവള്ളി പി എച്ച് സി യഥാർേത്ഥ്യമാക്കണം: യുഡിഎഫ്
ചെറുവള്ളി: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഫണ്ട് അനുവദിച്ച ചെറുവള്ളികുടുംബക്ഷേമ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും അവഗണന അവസാനിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പ്രെഫ: റോണി കെ ബേബി ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയായ ചെറുവള്ളിയിലെ ജനങ്ങൾ കുടുംബക്ഷേമ കേന്ദ്രത്തിലെ സേവനങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിക്കണമെന്നും ഇത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും ഒരു വർഷം മുമ്പ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം യഥാർത്ഥ്യമാക്കാൻ കാഞ്ഞിരപ്പള്ളിയുടെ എം എൽ എ തയ്യാറാകണമെന്നും റോണി കെ ബേബി ആവശ്യപ്പെട്ടു.ചെറുവള്ളികുടുംബക്ഷേമ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനയിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് ചെറുവള്ളി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവള്ളികുടുംബക്ഷേമ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിനേഷ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് നേതാക്കളായ അഡ്വ അഭിലാഷ് ചന്ദ്രൻ , പ്രെഫ. ബാലു ജി വെള്ളിക്കര, ജയകുമാർ കുറിഞ്ഞി യിൽ, ലാജി തോമസ് മാടത്താനിക്കുന്നേൽ, പ്രീത എം.റ്റി, സേവ്യർ മൂലക്കുന്ന്, ഹരി കോയിപ്പുറം