കേന്ദ്ര സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം പ്രൊഫ: എം ജെ ജേക്കബ്

മുട്ടം : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ റബർ കൃഷിക്കാരെ പൂർണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകുവാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ കർഷക പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് പാർട്ടി നേത്യത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം ജെ ജേക്കബ് പറഞ്ഞു.

കേന്ദ്ര ഗവൺമെന്റ് ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കണമെന്നും സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ച 270 രൂപ താങ്ങുവില പ്രകാരം കർഷകരിൽ നിന്നും റബർ സംഭരിക്കണമെന്നും എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു മുട്ടത്ത് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ റബ്ബർ കർഷക ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ കള്ളികാട്ട്അധ്യക്ഷത വഹിച്ചുകേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തിജില്ലാ വൈസ് പ്രസിഡന്റ് കെ എപരീത് കാനപ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യാ, തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിബി ജോസ് (ഡായി ) കൊടുങ്കയം, കേരളാ കോൺഗ്രസ് നേതാക്കന്മാരായ സി.എച്ച്. ഇബാഹിം കുട്ടി, ബേബി മുണ്ടക്കാട്ട്,ജെയിൻ മ്ലാക്കുഴിയിൽ,ദേവസ്യ ച്ചൻ ആരനോലിക്കൽ , സജീവൻ ,ഗോപി മണിമല , ബോബി ചൂരപ്പൊയ്കയിൽ, ജോയി കണ്ടത്തിൽ, മത്തച്ചൻ വളവനാട്ട്, തോമസ് തുരുത്തേൽ, സണ്ണി ആരനോലിക്കൽ . യൂത്ത് ഫ്രണ്ട് നേതാക്കന്മാരായ രഞ്ജിത്ത് മനപ്പുറത്ത് സന്തു കാടൻ കാവിൽ ,ഷൈൻ പുറവക്കാട്ട്, വിഷ്ണു സജി,അഡ്വ: ജെറിൻ കാരിശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ജോബി തീക്കുഴിവേലി കൃതജ്ഞത പറഞ്ഞു