പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കേരളാ കോൺഗ്രസ്സിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട് ആർക്കും വേണ്ടാത്ത ജോസ് പാറെക്കാടന് മാണി വിഭാഗം അഭയം നൽകി: കേരളാ കോൺഗ്രസ്

ആർക്കും വേണ്ടാത്തവരെ സ്വീകരിച്ച് അംഗബലം വർദ്ധിപ്പിക്കുന്നത് രാഷ്ടീയ പാപ്പരത്തം എന്ന് കേരളാ കോൺഗ്രസ്സ് പാലാ നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഗാന്ധി പാലായിൽ പ്രചരണത്തിന് എത്തിയപ്പോൾ സ്ലേജിൽ ഇരിപ്പട്ടം നൽകിയില്ല എന്ന കാരണത്താൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് പ്രെഫ: സതീഷ് ചൊള്ളാനിയെയും കേരളാ കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ്ജ് പുളിങ്കാടിനെയും അസഭ്യവർഷം നടത്തിയതിന് ഒരു വർഷം മുമ്പ് പാർട്ടി ചെയർമാൻ അച്ചടക്ക ലംഘനത്തിന് പാർട്ടി യിൽ നിന്ന് പുറത്താക്കിയാ ജോസ് പാറേക്കാടൻ എങ്ങനെ ഇന്ന് പാർട്ടി യിൽ നിന്നും രാജി വച്ച് മാണി വിഭാഗത്തിൽ ചേർന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേരളാ കോൺഗ്രസ്സ് പാല നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

ഫ്രാൻസീസ് ജോർജിനൊപ്പം കേരളാ കോൺഴ്സിൽ ചേർന്നെങ്കിലും അദ്ധേഹത്തിന്റെ അക്കൗണ്ടിൽ അല്ലാതെ വളഞ്ഞ വഴിയിലുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം വാങ്ങിയെടുത്ത ശേഷം തുടരെ തുടരെ അച്ചടക്ക ലംഘനം നടത്തുകയും പാർട്ടി ചെയർമാൻ പി ജെ ജോസഫിനെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് ഒരു സംസ്ഥാന കമ്മറ്റിയിലോ ജില്ലാ കമ്മറ്റിയിലോ നിയോജക മണ്ഡലം കമ്മറ്റിയിലോ പങ്കെടുക്കാൻ കഴിയാത്ത യാൾ എങ്ങനെ പാർട്ടി ഭാരവാഹിയാക്കുമെന്ന് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ട തിന് ശേഷം എൻസിപി സംസ്ഥാന നേതൃത്വവുമായും , ജനാധിപത്യ കേരളാ കോൺഗ്രസ്സുമായും, ബി ജെ പി യും ആയും ചർച്ച നടത്തിയെങ്കിലും പുറത്തക്കപ്പെട്ട ആളെ ആരും എടുക്കാൻ തയാറാകത്ത സ്ഥിതിയായിരുന്നു.

സകലതെറ്റുകളും പൊറുക്കണമെന്ന് ജോസ് കെ മാണിയുടെയും കൂട്ടരുടെയും കാലു പിടിച്ച് പാർട്ടി യിൽ അംഗത്വമെടുത്ത് വളർത്തി വലുതാക്കിയ പാർട്ടിയെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമം വിലപോകില്ല എന്നും യോഗം കുറ്റപ്പെട്ടുത്തി.