ക്യാരി ബാഗില്‍ പരസ്യം, പണവും വാങ്ങി; പെരുവള്ളൂർ സ്വദേശിക്ക് വ്യാപാര സ്ഥാപനം 10,000 രൂപ നൽകാൻ കോടതി ഉത്തരവ്

കോഴിക്കോട്: ഉത്പന്നം കൊണ്ടുപോകാനുള്ള ക്യാരിബാഗില്‍ സ്വന്തം സ്ഥാപനത്തിന്റെ പരസ്യം മുദ്രണം ചെയ്യുകയും അതിന് പണം ഈടാക്കുകയും ചെയ്യുന്നത് അനുചിത വ്യാപാരമാണെന്നു ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കോഴിക്കോട് മാളിലെ ഷോപ്പില്‍നിന്നു 3,495 രൂപയുടെ ഷൂവും 169 രൂപയുടെ സോക്‌സും വാങ്ങിയ പെരുവെള്ളൂര്‍ സ്വദേശി മുഹമ്മദ് റാഫിക്ക് നല്‍കിയ ബില്ലില്‍ ഏഴു രൂപ ക്യാരിബാഗിന് ഈടാക്കിയതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.
പരാതിക്കാരൻറ്റെ സമ്മതത്തോടെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ം നടത്തുന്ന പ്ലാസ്റ്റിക് മുക്ത മേഖല എന്നതിൻറെ ഭാഗമായിട്ടാണ് പണം ഇടക്കിയതെന്ന കട ഉടമയുടെ വാദം കമ്മീഷൻ സ്വികരിച്ചില്ല ക്യാരിഭാഗിന് ഇടക്കിയ ഏഴ് രൂപ തിരികെ നൽകാനും 10,000 രൂപ പിഴയും 5000രൂപ കോടതി ചിലവും നൽകാനും ഉത്തരവായി