ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ പുതിയ സമിതി രുപീകരിക്കാൻ ഉത്തരവ്; പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി സംരക്ഷിക്കാൻ വേണ്ടി പുതിയ സമിതിയുണ്ടാക്കാൻ സർക്കാർ ഉത്തരവ്. സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ ഈമാസം മുപ്പതിന് മുൻപ് രൂപീകരിക്കാനാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം വാർഡ് മെമ്പർ കൺവീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാനാണ്. പദ്ധതിക്കായി പണം കണ്ടെത്തുകയാണ് സമിതിയുടെ ചുമതല. പിടിഎ പ്രസിഡന്റ്, പൂർവ്വ വിദ്യാർഥി പ്രതിനിധി തുടങ്ങിയവർ അംഗങ്ങളാണ്.
പലിശ രഹിത സാമ്പത്തിക സഹായം രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നം ലഭ്യമാക്കണമെന്നാണ് നിർദേശം. പലിശ രഹിത സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചാൽ, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടൻ പ്രധാനാധ്യാപകർ പണം തിരികെ നൽകണമെന്നും നിർദേശമുണ്ട്.