കടനാട്‌ സഹകരണ ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉടമക്ക് ആഴ്ചയിൽ 2000രൂപ വീതം വിതരണം ആരംഭിച്ചു

കടനാട്‌ സഹകരണ ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉടമക്ക് ആഴ്ചയിൽ 2000രൂപ വീതം വിതരണം ആരംഭിച്ചു.ബാങ്ക് ഭരണസമിതി രാജി വെച്ചതിനു ശേഷം അഡ്മിനിസ്ട്രേറ്റർ ഭരണം ആണ് നിലവിൽ.
ഇപ്പോൾ 2000 രൂപയും പിന്നീട് മുൻഗണന ഉള്ളവർക്ക് കുറേശ്ശെ പൈസയും കൊടുക്കും എന്നാണ് അഡ്മിനിസ്ട്രേറ്ററുമായി സംസാരിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.എന്നാൽ
ബാങ്കിന്റെ ചുമതലയുമായി ഒരു സ്ഥിരം അഡ്മിനിസ്ട്രേറ്റ്ർ വേണമെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത് .നിലവിൽ ഉള്ള ആൾക്ക് കോട്ടയം ഓഫീസിൽ നിന്ന് എല്ലാ ദിവസവും ബാങ്കിൽ വരാൻ അദ്ദേഹത്തിന്റെ ജോലികൂടുതൽ കാരണം സാധിക്കുന്നില്ല എന്നാണ് നിക്ഷേപകരുടെ ആരോപണം