എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി

ഡിവൈഎഫ്‌ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയെയാണ് പുറത്താക്കിയത്. എസ്എഫ്‌ഐ ഹരിപ്പാട് ഏരിയ പ്രസിഡന്റ് ചിന്നുവിനെയാണ് അമ്പാടി ഉണ്ണി ആക്രമിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഇടിച്ചു വീഴ്ത്തിയ ശേഷം അമ്പാടി ഉണ്ണി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ചിന്നുവിന്റെ പരാതി. മോശം പെരുമാറ്റത്തിന്റെ പേരില്‍ ചിന്നു അടക്കമുള്ളവര്‍ അമ്പാടി ഉണ്ണിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്. തലയ്ക്ക് പരുക്കേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.