ധനപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ഇനിമുതല്‍ ധനവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണത്തിന്‍റെ പരിധി 25 ലക്ഷമായിരുന്നു. പ്രതിസന്ധി കടുത്തതോടെയാണ് തീരുമാനം.
നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ്റ്റ്‌വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നു ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനു ധനവകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരുന്നു പരിധി ഉയര്‍ത്തിയത്.