വർക്കിംഗ് വുമൺസ് ഹോസ്റ്റൽ വനിതകൾക്ക് മാത്രം, അതിനുള്ളിൽ അംഗൻവാടി അനുവദിക്കില്ല. – ആൻ്റോ ജോസ് പടിഞ്ഞാറേക്കര

നഗരസഭയിലെ കിഴതടിയൂർ വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഭരണപക്ഷം അനുകൂലമാണന്നും മറിച്ചുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കേരളാ കോൺഗ്രസ് എം. വനിതാ സംഘടനകളും ജീവനക്കാരുടെ സംഘടനകളും ഹോസ്റ്റൽ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിൻ്റെ പേരിൽ പ്രതിപക്ഷം എത്ര സത്യഗ്രഹം നടത്തിയാലും ഭരണപക്ഷം മുട്ടു മടക്കില്ലന്നും കേരള കോൺ’ (എം) പാർലമെൻ്ററി പാർട്ടി ലീഡർ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. അത് കൊണ്ടാണ് വർക്കിംഗ് വുമൻസ് ഹോസ്റ്റിലിലും കോമ്പൗണ്ടിലും അംഗൻവാടി അനുവദിക്കേണ്ടായെന്ന തീരുമാനം നഗരസഭാ കൗൺസിലിൽ ഭരണപക്ഷം ഒറ്റകെട്ടായി എടുത്തത് .പാലാ നഗരസഭയിലെ ഭരണപക്ഷത്തെ ഉൾപ്പെടെ 16 ഓളം വാർഡുകളിൽ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവത്തിക്കുന്നത്. കിഴതടിയൂർ വാർഡിലും 6 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവൃത്തിക്കുന്നത്.ഈ അംഗൻവാടിയിൽ സ്ഥിരമായി എത്തുന്നത് ഏതാനും കുട്ടികൾ മാത്രമാണ് .രജിസ്റ്ററിൽ പോലും 6 പേർ മാത്രമാണ്. അംഗൻവാടി വിഷയം പഠിക്കുവാൻ അവിടെഎത്തിയ വനിതാ സംഘടനാ നേതാക്കൾ ഇതു നേരിട്ട് ബോദ്ധ്യപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു.ഇതിൽ നിന്ന് ആ വാർഡിലെ ജനങ്ങൾ പോലും വസ്തുത മനസ്സിലാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.