കേരളത്തിന്റെ കാർഷിക മേഖല തകർച്ചയിലേക്ക് പി സി തോമസ് Ex MP
ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും സർക്കാർ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും മൂലം കേരളത്തിന്റെ കാർഷിക മേഖല തകർച്ചയുടെ വക്കിലാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ: പിസി തോമസ്. നെൽക്കർഷക മേഖലയിലെ പ്രതിസന്ധി യും വന്യമൃഗ ശല്യവും കർഷകരെ വേട്ടയാടുന്നു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും ഇസ്രായേൽ, ജപ്പാൻ ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേയും കൃഷിരീതികൾ മാതൃകയാക്കി കേരളത്തിലെ കാർഷിക മേഖലയെ രക്ഷിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. കേരളത്തിന്റെ കാർഷികമേഖലയെ അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുവാൻ കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും പി.സി തോമസ് പറഞ്ഞു.
കേരള കോൺഗ്രസ് നെടുംകുന്നം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എബ്രഹാം ജോസ് മണമേലിന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമത്തിൽ പാർട്ടി സെക്രട്ടറി ജനറൽ അഡ്വ:ജോയിഎബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ: ജയ്സൺ ജോസഫ് നിയോജകമണ്ഡലം പ്രസിഡന്റ് സി.വി തോമസുകുട്ടി ഉന്നതാധികാര സംഗതി അംഗങ്ങളായ വി ജെ ലാലി അഡ്വ: പി സി മാത്യു, അജിത് മുതിരമല,തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന വർഗീസ് ബ്ലോക്ക് പഞ്ചായത്തംഗം സൗമ്യ ഒറ്റി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ: രാജൻ തോമസ് മണ്ഡലം പ്രസിഡന്റുമാരായ ലാൽജിമാടത്താനിക്കുനേൽ സി റ്റി തോമസ്, ഓ ജെ വർഗീസ്, ജോഷിമാത്യു, ജോൺ മാത്യു മുണ്ടാപ്പള്ളിൽജില്ലാ സെക്രട്ടറിമാരായ ജോസഫ് ദേവസ്യ, പി വി ജോർജ് പന്ത നാലിൽ, രാജേഷ് ടി ജി കെറ്റിയു സി സംസ്ഥാനജനറൽ സെക്രട്ടറി സാബു പേക്കാവിൽ കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.മുതിർന്ന പൗരന്മാരായ ഡോ: സി ഡി തോമസ്, കെ ജെ മാത്യു കണ്ണന്താനം. പിടി ജോൺ പുത്തൻപുരയിൽ, എം കെ മാത്യു മാണികുളം, പിജി മാത്തുള്ള, തങ്കമ്മ ജെയിംസ് എളപ്പുങ്കൽ, ശ്യാമളദേവി വള്ളിമല, ത്രേസ്യാമ്മ സ്റ്റീഫൻ കാട്ടൂർ, ആദ്യകാല പഞ്ചായത്ത് അംഗങ്ങളായ ഡോ:ബേബി ചാക്കോ,വത്സമ്മ ആഴാഞ്ചിറ, മിനി ജോജി പ്രക്കാട്ടുമന്നം സാഹിത്യകാരന്മാരായ
പി ഒ ചാക്കോ മാടപ്പാട്ട്, തോമസ് നെടുംകുന്നം, ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ ഐ തങ്കച്ചൻ മാതൃകാ കർഷകരായ വി എ ചാക്കോ, തോമസ് ജോൺ എലിമുള്ളിൽ,
കെ പി സ്കറിയ കണ്ടങ്കേരിൽ, കെ ജെ ദേവസ്യ കാട്ടുപാലം,സദാശിവൻ സി ബി ചെറുകരപെയ്കയിൽ,ജോസഫ് ജോൺ അക്കരപറമ്പിൽ,ജോസഫ് പി ഡി,ഹരികുമാർ, വി.വി സാബു,ബിജു ജോസഫ് കോഴിമണ്ണിൽ
മികച്ച തേനീച്ച കർഷകരായ ഉണ്ണികൃഷ്ണൻ ടി ആർ മറിയാമ്മ അഴകത്ത്, ബിനോയി ഐകുളം,ബിനോജ് നെടുമണ്ണി, രാജൻ കെ ചെറിയാൻ
ഹരിത കർമ്മസേന അംഗങ്ങളായ എം സുധാമണി.ഗീതമ്മ, അനിതകുമാരി, മഞ്ജു എൻ.ജി, സുജ പി.റ്റി
മികച്ച തൊഴിലുറപ്പ് പ്രവർത്തകരായ കുഞ്ഞമ്മ കുട്ടൻ,തങ്കമ്മ തങ്കപ്പൻ സിഡിഎസ് ചെയർപേഴ്സൺ രാജമ്മ മോഹൻ
മികച്ച പ്രതിഭകളായ മിലൻ സുനിൽ ജോസഫ്, ജസ്റ്റിൻ ജോൺ ജോസ്
മാതൃകാ കുടിവെള്ളപദ്ധതി അമരക്കാരായ പിഡി സോഫിച്ചൻ, അനീഷ് പി.ജെ, സനൽകുമാർ രാജപ്പൻ,പ്രൊഫ:അഗസ്റ്റിൻ തോമസ് പുതിയാപറമ്പിൽ, എ വി ജോർജ് ആലുങ്കൽതടം,സാബു പോത്തൻ
മികച്ച പൊതുപ്രവർത്തകരായ ജേക്കബ് ഉമ്മൻ ചവണിക്കാമണ്ണിൽ, ജോസഫ് മുക്കാട്ട് എന്നിവരെ യോഗം ആദരിച്ചു.
ജെയിംസ് ജോസഫ് കടുകുന്നേൽ ഗോപിനാഥൻ ചെറു പുതുപ്പള്ളി, ജേക്കബ് പൂവത്തുംമൂട്ടിൽ തുടങ്ങി 25 ഓളം പേർ കേരള കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു.
സിറിയക് തോമസ് ഐ കുളം, കെ ജെ ജോൺ കാരുവേലിൽ, അഡ്വ: സാബു വല്ലൂർ,റെജി വട്ടക്കാവ് ജോബിസ് ജോൺ കിണറ്റിങ്കൽ സേവ്യർ മാടപ്പാട്ട്, ജോഷി മൂന്നാറ്റിൻമുഖം,ആന്റപ്പൻ പതാലിൽഎന്നിവർ നേത്യത്വം നൽകി

