പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍:ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന്അറിയിക്കണം; ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഓരോ കേസിലും കണക്കാക്കിയ നാശനഷ്ടം എത്രയെന്നു അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി.

പോപ്പുലർ ഫ്രണ്ടിന്റെയും, ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്ത്  കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും വിവിധ കോടതികളിലെ ജാമ്യപേക്ഷയുടെ വിവരങ്ങളും കോടതിയെ അറിയിക്കണം .നവംബർ 7 ന് സത്യവാങ്മൂലം സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കാനാണ് നിര്‍ദ്ദേശം