കടനാട്ടിൽ ബിജെപി ധർണ്ണ

ബിജെപി ധർണ്ണ
കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിൽ കേരളകോൺഗ്രസ്‌ (M)നേതാവ് സ്വന്തം ആക്കിവെച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി തിരിച്ചു പിടി ക്കുന്നതിൽ LDF ഭരണസമിതിയുടെ ഒത്തുകളിക്കും,
പുറമ്പോക്ക്‌ ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും, ഈ വിഷയത്തിൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയമേരിലാൻഡ് വാർഡ് മെമ്പർ രാജി വെക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കടനാട് പഞ്ചായത്ത്‌ കമ്മിറ്റി പഞ്ചായത്ത്‌ പടിക്കൽനടത്തിയ ധർണ്ണ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ചൂണ്ടച്ചേരി ഉത്ഘാടനം ചെയ്തു,
പ്രസിഡന്റ്‌ നന്ദകുമാർ പാലക്കുഴ, മണ്ഡലംജനറൽസെക്രട്ടറി മുരളീധരൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ റോജൻ ജോർജ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജപ്പൻ NK, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജു കുന്നപ്പള്ളിൽ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളിൽ,വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ യുവമോർച്ചജില്ലാ കമ്മിറ്റി അംഗം വിഷ്ണു AG, സെക്രട്ടറി ജെയ്സൺ, സാജൻ കടനാട് എന്നിവർ പങ്കെടുത്തു