കത്തു വിവാദം: പ്രാഥമിക റിപ്പോർട്ട് കൈമാറാതെ ക്രൈംബ്രാഞ്ച്
കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ച് ഇന്നലെയും പ്രാഥമിക റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഡിജിപി അനിൽ കാന്തിന് കൈമാറി കേസെടുത്ത് അന്വേഷണം തുടങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കത്തു വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (ഒന്ന്) എസ്പി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലേക്കു (അഡ്മിനിസ്ട്രേഷൻ) സ്ഥലം മാറ്റി. ഐപിഎസ് ലഭിച്ചതിനാലാണ് മാറ്റമെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.