മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതിക്ക് ഉപാധികളോടെ ജാമ്യം
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന് മണ്ണാർക്കാട് എസ്സി എസ്ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് തീരുന്നതുവരെ അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്, എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവയ്ക്കണം, മധു കേസിലെ സാക്ഷികളെയോ മധുവിന്റെ ബന്ധുക്കളെയോ ഭീഷണിപ്പെടുത്തരുത് എന്നിവയാണ് ഉപാധികൾ.