ദില്ലി സന്ദർശനം കഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും

ഡൽഹി സന്ദർശനം കഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിന് ശേഷം ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തുന്നത്. കുഫോസ് വിസിക്കും പ്രിയാ വർഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ആണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അയച്ച ഓ‍ർഡിനൻസുകൾ ഇനിയും ഒപ്പിടാതെ രാജ് ഭവനിൽ കെട്ടികിടക്കുകയാണ്. ഇന്ന് കേരളത്തിൽ എത്തുന്ന ആരിഫ് മുഹമ്മദ് ഖാൻ 26ന് ഗോവയിലേക്ക് പോകും. ഗോവ ഗവർണ‌ർ പി.എസ്.ശ്രീധരൻ പിള്ളയുടെ ഗോവ സന്പൂർണ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കും.