കോട്ടയം പാർലമെന്റ് എലെക്ഷനിൽ യുഡിഫ് സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോ ആയപ്പോൾ ഭരണങ്ങാനം പഞ്ചായത്തിലുൾപ്പെടെ ഓട്ടോ തൊഴിലാളികൾ മാണി ഗ്രൂപ്പിൽ നിന്ന് രാജി വെച്ച് കേരളാ കോൺഗ്രസ്സിലേക്ക്
കോട്ടയം: കേരളാ കോൺഗ്രസ് (എം) ൽ നിന്ന് രാജി വെച്ച പ്രവർത്തകരെ കേരളാ കോൺഗ്രസ് പാർട്ടിയുടെ ഉന്നതാദികാര സമിതി അംഗവും കേരള ഐ.റ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അപു ജോൺ ജോസഫ് മെമ്പർഷിപ്പ് കൊടുത്ത് സ്വീകരിച്ചു. മാണി ഗ്രൂപ്പിൽ നിന്ന് കൂട്ട രാജി വെച്ചുവന്ന പ്രവർത്തകരെ കേരളാ കോൺഗ്രസ് പാർട്ടിലേക്ക് കൊണ്ടുവരുന്നതിനു നേതൃത്വം നൽകിയ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റും,കേരളാ ഐ.റ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ ഡോ. അമൽ ടോം കോലോത്തിനെ അപു ജോൺ ജോസഫ് പ്രത്യേകമായി അഭിനദിച്ചു. ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഗവണ്മെന്റിനെതിരെയുള്ള വിധിയെഴുത്തിനേക്കാളുമുപരി എൽ.ഡി.എഫി ന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ജനത്തിന്റെ മറുപടി ആയിരിക്കുമെന്ന് അപു ജോൺ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ അഭിപ്രായപ്പെട്ടു. കേരളത്തിലെ അബാലവൃത്തം ജനങ്ങളും ഇടതുപക്ഷ ഭരണം കൊണ്ടു നട്ടം തിരിഞ്ഞിരിക്കുകയാണെന്നും, കേരള ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു. ഇടതുപക്ഷ സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ പൊതുസ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് ചെന്നപ്പോൾ വോട്ടർമാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ പകച്ചുനിൽക്കുന്നത് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്, കേരളത്തിലെ ഓരോ ഇടത് സ്ഥാനാർത്ഥികളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ കർഷകർക്ക് നൽകുമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ നൽകാനാവാത്ത എൽ.ഡി.എഫിന് ജനം എന്തിന് വോട്ട് കൊടുക്കണമെന്ന് അപു ജോൺ ജോസഫ് ചോദിച്ചു.
കേരളാ കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് ശ്രി. റിജോ ഒരപ്പുഴിക്കൽ അദ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് പാർട്ടി പാലാ നിയോജക മണ്ഡലം പ്രസിഡൻ്റും ഉന്നതാധികാര സമിതി അംഗവുമായ ശ്രി. ജോർജ് പുളിങ്കാട് , പാർട്ടി ഉന്നതാധികാര സമിതി അംഗം തോമസ് ഉഴുന്നാലി, ബാബു മുകാല, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടും, കേരള ഐ.ടി ആൻ്റ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റുമായ ഡോ. അമൽ ടോം കോലോത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രി. ഡിജു സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.
കെ.റ്റി.യു.സി. (എം) ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് വിശാൽ മൈക്കിളിന്റെയും, മുൻ പ്രസിഡന്റ് ഷിജു പെരുമ്പാട്ടിൻ്റെയും നേതൃത്വത്തിൽ ഭാരവാഹികളായ ആകർഷ് ജോസഫ്, റ്റിബിൻ തങ്കച്ചൻ, ജസ്റ്റിൻ മാത്യു, വിനോദ് യൂ വി, സിപിഎം ഡ്രൈവേഴ്സ് യൂണിയൻ മെമ്പർ സനു കുര്യൻ, കെ റ്റി യൂ സി(എം) മെമ്പർമാരായ അഭിലാഷ് അഗസ്റ്റിൻ, മനോജ് ആന്റണി, മനോഷ് ആന്റണി, ടോം ഫ്രാൻസിസ്, അനിൽ സെബാസ്റ്റ്യൻ, രൂപേഷ് സി.ജി, സന്തോഷ് പെരുമ്പാട്ട് തുടങ്ങിയവരാണ് കേരളാ കോൺഗ്രസ് പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു.