വിഴിഞ്ഞത്തെ നരനായാട്ടും സർക്കാരിന്റെ ഈഗോയും അവസാനിപ്പിക്കണം: തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.സംഭവത്തെ വർഗീയവൽക്കരിക്കാനും സമരക്കാരെ ഭീകരരായി ചിത്രീകരിക്കാനുമാണ് ചില മന്ത്രിമാരുൾപ്പടെ ശ്രമിക്കുന്നത് നാട്ടിലെ മതേതരത്വം തകർക്കാൻ മാത്രമേ ഇത് ഉപകരിക്കു. തീരദേശവാസികൾക്ക്
അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലഭിച്ച ഉറപ്പു പാലിക്കപ്പെടാതെയായതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നത്. അത് പക്വതയോടെയും ആത്മസംയമനത്തോടെയും നേരിടുന്നതിന് പകരം
കോർപ്പറേറ്റുകൾക്കു വേണ്ടി സമരക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്നതാണ് പ്രശ്നത്തിന് കാരണം.സമരം നിയന്ത്രണം വിട്ടുപോകാതെ നോക്കാനുള്ള ചുമതല സർക്കാരിനും സമരനേതാക്കൾക്കും ഉണ്ടെന്നും സർക്കാർ ഈഗോ കൈവെടിഞ്ഞു പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഉണ്ണിയാടൻ പറഞ്ഞു.