വസ്ത്രഗ്രാമം ഉദ്ഘാടനം


കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തനരഹിതമായിരുന്ന വസ്ത്രഗ്രാമം പദ്ധതി( വസ്ത്ര നിർമ്മാണ യൂണിറ്റ് ) പുനരാരംഭിക്കുന്നു. 25 യുവതികൾ ചേർന്ന് നടത്തുന്ന ഈ സംരംഭം “എന്റെ സംരംഭം നാടിന്റെ അഭിമാനം” എന്ന പദ്ധതിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് വ്യവസായ ഓഫീസിന്റെയും ജില്ലാ വ്യവസായ സഹകരണ വകുപ്പിന്റെയും ശ്രമഫലമായി തുടർന്ന് പ്രവർത്തനം ആരംഭിക്കുന്നു.പാറത്തോട് പഞ്ചായത്തിലെ ചോറ്റിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉളള ബിൽഡിങ്ങിൽ പ്രസ്തുത പദ്ധതി 01-12-2022 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിത രതീഷ് ഉദ്ഘാടനം നിർവഹിക്കുന്നതും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കുന്നതും ആണ്. മുഖ്യപ്രഭാഷണം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡയസ് കോക്കാട്ട് നിർവഹിക്കുന്നു. ഈ പരിപാടിയിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.