വി​ഴി​ഞ്ഞം സെ​മി​നാ​ർ :മു​ഖ്യ​മ​ന്ത്രി​യും ത​രൂ​രും പ​ങ്കെ​ടു​ത്തി​ല്ല

വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനി തുറമുഖനിർമാണം സംബന്ധിച്ച് നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എംപിയും പങ്കെടുത്തില്ല. മുഖ്യമന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​സാ​​​നി​​​ധ്യ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലാ​​​ണ് സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. തൊ​​​ണ്ട വേ​​​ദ​​​ന​​​മൂ​​​ല​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ത്തി​​​ച്ചേ​​​രാ​​​തി​​​രു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

ഔ​​​ദ്യോ​​​ഗീ​​​ക​​​മാ​​​യി ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ശ​​​ശി​​​ത​​​രൂ​​​ർ എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സ് ന​​​ല്കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം.