ശമ്പളം കിട്ടാത്ത മക്കളെയും ബന്ധുക്കളെയും സഹായിക്കാൻ 50 ലക്ഷം രൂപാ നിക്ഷേപിക്കാൻ കടനാട് പഞ്ചായത്ത് ഭരണസമിതി

അനധികൃതമായി വായ്പ കൊടുത്ത് പാപ്പരായി ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ പോലും സാധിക്കാത്ത നിലയിലേക്ക് കൂപ്പു കുത്തിയ കടനാട് സഹകരണ ബാങ്കിനെ സഹയിക്കാൻ എൽ ഡി ഫ് മുന്നണി ഭരിക്കുന്ന കടനാട് പഞ്ചായത്ത് .പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും അമ്പതു ലക്ഷം രൂപ കടനാട് സഹകരണ ബാങ്കിൽ നിക്ഷേപിക്കാനാണ് നീക്കം, പഞ്ചായത്തിൽ പല പദ്ധതിയിൽ കാത്തിരിക്കുന്നവർക്ക് പണമില്ല എന്നു പറയുന്നതിനിടയിലാണ് ഈ സ്വജന പക്ഷപാതം, പഞ്ചായത്തു ഭരണസമിതിയിലെയും എൽ ഡി ഫ് നേതൃത്വത്തിലെയും നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും ശമ്പളം മുടങ്ങാതിരിക്കാനാണ് ഈ നിക്ഷേപം എന്നാണ് പ്രതിപക്ഷ ആരോപണം .
കടനാട് ഗ്രാമപഞ്ചായത്തിൽ 23:11.22 ൽ നടന്ന ഭരണ സമിതി യോഗത്തിൽ വിഷയം നമ്പർ രണ്ടായി അജണ്ടയിൽ രേഖപ്പെടുത്തി കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ പഞ്ചായത്തിൻ്റെ തനത് ഫണ്ട് നിക്ഷേപിക്കുന്നതിലേക്ക് ചർച്ച നടന്നു. പഞ്ചായത്ത് പ്രസിഡൻറും എൽ ഡി ഫ് നയിക്കുന്ന ഭരണമുന്നണിയും 50 ലക്ഷം രൂപാ നിക്ഷേപിക്കുന്നതിന് തയ്യാറാവുകയും ചെയ്തു എന്നാൽ പ്രതിപക്ഷ അംഗങ്ങൾ തീരുമാനത്തെ ശക്തമായി എതിർക്കുകയും വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു

ബാങ്ക് ഭരണസമിതി അംഗങ്ങളും അതുപോലെ എൽ ഡി ഫ് ൻ്റെ ചില വ്യക്തികളും ബാങ്കിൽ നിന്നും കോടികൾ ലോൺ എടുക്കുകയും തിരിച്ചടിക്കാതിരുന്നതുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. കിട്ടാക്കടം തിരിച്ചുപിടിക്കാതെ സാധാരണക്കാരൻ്റെ നികുതി പണം നശിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നു പ്രതിപക്ഷം വാദിച്ചു